അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ ഭാഗത്തെ തീരസംരക്ഷണത്തിനുള്ള പുലിമുട്ടിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം ഇന്ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
അഞ്ചുതെങ്ങ് താഴംപള്ളി മുതൽ മുഞ്ഞമൂട് പാലംവരെയുള്ള രണ്ട് കിലോമീറ്റർ തീരഭാഗത്ത് 200 മീറ്റർ നീളത്തിലുള്ള പത്ത് പുലിമുട്ടുകൾ (ഗ്രോയിങ്ങുകൾ) ആണ് നിർമിക്കുന്നത്.
കിഫ്ബി മുഖാന്തിരം അനുവദിച്ച 22.53 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം.

