മൂന്നാർ-ബാംഗളുരു കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ യാത്രക്കാരൻ യുവതിയെ കുത്തിയ ശേഷം സ്വയം കഴുത്തറുത്തു.
പരിക്കേറ്റ യുവതിയെയും കുത്തിയ ആളെയും തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെയും നില ഗുരുതരമാണ് എന്നാണ് ഹോസ്പിറ്റലിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

