Monday, August 26, 2024
HomeANCHUTHENGUപോക്സോ കേസിൽ കായിക്കര മൂലയ്തോട്ടം സ്വദേശിക്ക് തടവും പിഴയും.

പോക്സോ കേസിൽ കായിക്കര മൂലയ്തോട്ടം സ്വദേശിക്ക് തടവും പിഴയും.

അഞ്ചുതെങ്ങ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയായ കായിക്കര മൂലൈത്തോട്ടം സ്വദേശിക്ക് തടവും പിഴയും.

വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷിച്ചത്.
വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഇന്ത്യൻ ശിക്ഷാ നിയമം 451 വകുപ്പ് പ്രകാരം രണ്ട് വർഷം തടവും 5000/- രൂപ പിഴയും , കുട്ടികളോടുള്ള അതിക്രമം തടയൽ നിയമം ഏഴ് , എട്ട് വകുപ്പുകൾ പ്രകാരം നാല് വർഷം തടവും 25000/- രൂപ പിഴയും ഉൾപ്പടെ ആറ് വർഷം തടവും 30000/- രൂപ പിഴയുമാണ് ശിക്ഷ.

ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ നാല് വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും. പിഴ ഒടുക്കാതിരുന്നാൽ നാല് മാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. പിഴ ഒടുക്കുന്ന പക്ഷം ആയത് കേസ്സിലെ ഇരയായ കുട്ടിയ്ക്ക് നല്കണമെന്നും ഉത്തരവിലുണ്ട്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ഹേമചന്ദ്രൻ നായർ , അഡ്വ. ശാലിനി, അഡ്വ. ദിവ്യ എന്നിവർ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES