രാജ്യത്ത് പെൺകുഞ്ഞുങ്ങളുടെ ജനനനിരക്കിലെ കുറവ് പരിഹരിക്കാൻ നടപ്പാക്കുന്ന പ്രധാനമന്ത്രി മാതൃവന്ദനയോ ജനയിലേക്ക് അപേക്ഷിക്കാം.
രണ്ടാം പ്രസവത്തിൽ പെൺ കുട്ടിയാണെങ്കിൽ 6000 രൂപ ലഭിക്കുന്നതാണ് പദ്ധതി. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന വനിതാ ശിശുവി കസന ഡയറക്ടറുടെ കാര്യാലയം പുറത്തിറക്കി.
കേന്ദ്രസംസ്ഥാന ജീവന് ക്കാർ, പൊതുമേഖലാ ജീവന് ക്കാർ, പ്രസവാനുകൂല്യങ്ങൾ ലഭിക്കുന്നവർ ഒഴികെയുള്ളവ ആനുകൂല്യം ലഭിക്കും.
ജൂലായ് മുതൽ ധനസഹായം ലഭിക്കണമെങ്കിൽ രണ്ടാം പ്രസവത്തിലെ പെൺകുഞ്ഞിന് ഒമ്പത് മാസം തികയുംമുമ്പ് അങ്കണവാടിയിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.
നേരിട്ട് അപേക്ഷിക്കാൻ https://pmmvy.nic.in/
ആദ്യപ്രസവത്തിന് കുഞ്ഞിന്റെ ലിംഗവ്യത്യാസം നോക്കാതെ 5000 രൂപ നൽകുന്നുണ്ട്. രണ്ടും ഒറ്റത്തവണ മാത്രമേ ലഭ്യമാകുകയുള്ളൂ.