Friday, August 23, 2024
HomeKERALAഭരണഭാഷ മാതൃഭാഷ : രേഖകള്‍ മലയാളത്തില്‍ അല്ലെങ്കില്‍ പരാതി നല്‍കാൻ സൗകര്യം.

ഭരണഭാഷ മാതൃഭാഷ : രേഖകള്‍ മലയാളത്തില്‍ അല്ലെങ്കില്‍ പരാതി നല്‍കാൻ സൗകര്യം.

പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന രേഖകള്‍ മലയാളത്തിലായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കാന്‍ സൗകര്യമൊരുങ്ങി.

രേഖകള്‍ മറ്റു ഭാഷകളില്‍ മാത്രം പുറപ്പെടുവിച്ച്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ കേരള നിയമസഭയുടെ ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി മുമ്പാകെ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

ചെയര്‍മാന്‍/സെക്രട്ടറി, ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി, നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695033 എന്ന വിലാസത്തിലാണ് പരാതികള്‍ നല്‍കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES