Wednesday, August 28, 2024
HomeNATIONALകര്‍ണാടകയില്‍ കോണ്‍ഗ്രസ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം. വോട്ടെണ്ണല്‍ നാലുമണിക്കൂര്‍ പിന്നിടുമ്ബോള്‍ ഭരണം ഉറപ്പിച്ച്‌ 136 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. കേവലഭൂരിപക്ഷത്തിനാവശ്യമായ 113 എന്ന സംഖ്യയും പിന്നിട്ടാണ് കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചത്.

ബി.ജെ.പി. 63 സീറ്റുകളിലും ജെ.ഡി.എസ്. 21 സീറ്റുകളിലും മുന്നേറുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ കൃത്യമായ ലീഡ് നേടിയും പിന്നീടങ്ങോട്ട് നില മെച്ചപ്പെടുത്തിയുമായിരുന്നു കോണ്‍ഗ്രസിന്റെ മുന്നേറ്റം.

അഭിമാനപോരാട്ടത്തില്‍ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വന്‍ ഭൂരിപക്ഷത്തോടെ ജയം ഉറപ്പിച്ചതും പാര്‍ട്ടിയ്ക്ക് നേട്ടമായി. സിദ്ധരാമയ്യ, ഡി.കെ.ശിവകുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മികച്ച ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചിരിക്കുന്നത്.

അതേസമയം, ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാര്‍ പരാജയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES