Wednesday, August 28, 2024
HomeINTER NATIONALഅതിർത്തികടന്ന് മത്സ്യബന്ധനം : പാകിസ്ഥാന്‍ പട്ടാളം അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളി കറാച്ചി ജയിലില്‍...

അതിർത്തികടന്ന് മത്സ്യബന്ധനം : പാകിസ്ഥാന്‍ പട്ടാളം അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളി കറാച്ചി ജയിലില്‍ മരിച്ചു.

അതിർത്തികടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് പാകിസ്ഥാന്‍ പട്ടാളം അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളി കറാച്ചി ജയിലില്‍ മരിച്ചു.

പാലക്കാട് കപ്പൂര്‍ സ്വദേശി സുള്‍ഫിക്കര്‍ (48) ആണ് പാക്കിസ്ഥാനിലെ ജയിലില്‍ മരിച്ചതായി പൊലീസിന് വിവരം ലഭിച്ചത്.

തിങ്കളാഴ്ച്ച പഞ്ചാബ് അതിര്‍ത്തിയായ അട്ടാറയില്‍ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ക്കു കൈമാറാനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

അതിര്‍ത്തി ലംഘിച്ചെത്തിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി എന്ന നിലയില്‍ പാക്കിസ്ഥാന്‍ പട്ടാളം അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് സുള്‍ഫിക്കര്‍ കറാച്ചി ജയിലില്‍ എത്തിയതെന്നാണു സൂചന. ‍ഞായറാഴ്ച രാവിലെയാണു മരണവിവരം കേരള പൊലീസിനു ലഭിക്കുന്നത്. വര്‍ഷങ്ങളായി ദുബായിലായിരുന്ന സുള്‍ഫിക്കറിനെക്കുറിച്ച്‌ എന്‍ഐഎ അടക്കുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES