അഞ്ചുതെങ്ങ് വില്ലേജ്, പഞ്ചായത്ത് ഓഫീസ്കളിൽ വിജിലൻസ് വിഭാഗം മിന്നൽ പരിശോധന നടത്തി.
ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് സൂചന. ഫിഷറീസ്ന്റെ ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന്മേൽ ഉണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചതായും ചിലത് പിടിച്ചെടുത്തതായും സൂചനയുണ്ട്.
ഇന്ന് ഉച്ചയോടെ പൂജപ്പുര വിജിലൻസ് യൂണിറ്റ് ഒന്നിലെ ഉദ്യോഗസ്ഥ സംഘമാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിലും വില്ലേജ് ഓഫീസിലും പരിശോധനയ്ക്കായ് എത്തിയത്.
ഭൂമി കൈയേറ്റം, അധികൃത നിർമ്മാണം, ഫണ്ട് ദുരുപയോഗം തുടങ്ങിയവയിന്മേൽ വിജിലൻസ് രെജിസ്റ്റർ ചെയ്ത കേസിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു പരിശോധനയെന്നാണ് സൂചന.
തുടർന്ന്, വിജിലൻസ് സംഘം അഞ്ചുതെങ്ങ് മത്സ്യഭവനിലും എത്തിയതായ് സൂചനയുണ്ട്.
വരും നാളുകളിൽ ശക്തമായ പരിശോധനകൾ ഉണ്ടാകുന്നാണ് സൂചന.

