Monday, August 26, 2024
HomeCRIME & POLICEകല്ലമ്പലം വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ തലേന്ന് അച്ഛനെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു.

കല്ലമ്പലം വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ തലേന്ന് അച്ഛനെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു.

കല്ലമ്പലം: കല്ലമ്പലം വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ തലേന്ന് അച്ഛനെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു.

കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയിൽ രാജു (62) ആണ് മരണപ്പെട്ടത്.
ഇന്ന് വർക്കല ശിവഗിരിയിൽ മകളുടെ കല്യാണം നടക്കാനിരിക്കെയായിരുന്നു ദാരുണമായ സംഭവം.
വിവാഹത്തിന്റെ റിസപ്ഷൻ ഒക്കെ കഴിഞ്ഞ് രാത്രി ഏകദേശം 12 മണിയോടെ അയൽവാസിയായ ജിഷ്ണുവും സുഹൃത്തുക്കളും രാജന്റെ വീട്ടിനു മുന്നിലെത്തി ബഹളം ഉണ്ടാക്കുകയും അത് ചോദ്യം ചെയ്ത രാജനെ വീട്ടിലുണ്ടായിരുന്ന മൺവെട്ടി കൈകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട പ്രതികളെ കല്ലമ്പലം പോലീസ് വർക്കലയിൽ നിന്ന് അറസ്റ്റ് ചെയ്തു. ജിഷ്ണു, ജിജിൻ,മനു,ശ്യാം എന്നിവരാണ് പ്രതികൾ.

രാജന്റെ മകളുമായി ജിഷ്ണു നേരത്തെ അടുപ്പത്തിലായിരുന്നു. വിവാഹം ആലോചിച്ചിരുന്നെങ്കിലും ജിഷ്ണുവിന്റെ നടപ്പ് ശരിയല്ലാതിരുന്നതിനാൽ വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. പിന്നീട് മകൾക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് ജിഷ്ണുവും കൂട്ടരും വീട്ടിലെത്തി ബഹളമുണ്ടാക്കിയത്.
അക്രമത്തിൽ രാജനെ കൂടാതെ മറ്റു ചില ബന്ധുക്കൾക്കും പരിക്കേറ്റു. സംഭവത്തിൽ ജിഷ്ണു ഉൾപ്പെടെ നാല് പ്രതികളെ കലബലം പോലീസ് അറസ്റ്റ് ചെയ്തു.രാജന്റെ മൃതദേഹം വർക്കല എസ് എൻ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി പിന്നീട് മെഡിക്കൽ കോളജിൽ മാറ്റും.
മരണപ്പെട്ട രാജൻ ഓട്ടോ ഡ്രൈവർ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES