കായിക്കരയിൽ നന്മ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം നൽകി. കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച ചികിത്സാ ധനസഹായം കായിക്കര വടക്കേവാടയിൽ
ഗിരീഷ് കുമാറിന് (തങ്കുട്ടൻ) കൈമാറി.
ചികിത്സാധന സഹായം നൽകുന്ന ചടങ്ങിൽ കൂട്ടായ്മയിൽ അംഗങ്ങളായ, പ്രസാദ്, ചന്ദ്രൻ, രാജീവ്, ആകാശ്, തമ്പി, സനിൽ, എന്നിവർ പങ്കെടുത്തു.
വളരെകാലങ്ങളായി ഒറ്റയ്ക്ക് കഴിയുന്ന ഗിരീഷ്കുമാർ ഷുഗർ മൂർശ്ചിച്ചതിനെ തുടർന്ന് കാലിലെ വിരലുകൾ മുറിച്ചുമാറ്റിയതോടെ ജോലിക്ക് പോകുവാൻ കഴിയാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാകുകയായിരുന്നു.
ഗിരീഷ്കുമാറിന്റെ വീട്ടിൽ വൈദ്യുത കണക്ഷൻ നൽകുന്നതിൽ കെഎസ്ഇബി അധികൃതർ കാട്ടുന്ന അനാസ്ഥ അഞ്ചുതെങ്ങ് വാർത്തകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

