അഞ്ചുതെങ്ങിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച സംഭവത്തിൽ ഗുരുതര പരുക്കേറ്റ കടയ്ക്കാവൂർ സ്വദേശിയുടെ നില ഗുരുതരമായ് തുടരുന്നു.
കടയ്ക്കാവൂർ പാണന്റെമുക്ക് പുത്തൻവിളവീട്ടിൽ പ്രവീൺ (37) ആണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്.
അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കഴിഞ്ഞ ഞായർ വെളുപ്പിന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ അന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടിരുന്നു. ആറ്റിങ്ങൽ, പൂവൻപാറ എസ്എൽ നിവാസിൽ ബിനു (42) ആണ് മരിച്ചത്.
രാവിലെ 5 മണിയോടെ അഞ്ചുതെങ്ങ് ഭാഗത്തുനിന്നും മാമ്പള്ളിയിലേക്ക് പോയ ഓട്ടോറിക്ഷയും (KL16 Z2258 സങ്കീർത്തനം ) വർക്കല ഭാഗത്തുനിന്നും കടയ്ക്കാവൂരിലേക്ക് പോയ (KL01 AQ2975 ഹീറോഹോണ്ട ഗ്ലാമർ) ഇരുചക്ര വാഹനവും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
അപകടത്തിൽ ഇരുചക്ര വാഹനത്തിൽ വന്ന രണ്ടുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ സ്വകാര്യ ആംബുലൻസ്കളിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

