അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം, അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
അഞ്ചുതെങ്ങ് വലിയപ്പള്ളി സ്വദേശി ജോയുടെ ഉടമസ്ഥതയിലുള്ള ക്രൈസ്റ്റ് ദ കിങ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.
വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. കടലിലേക്ക് ഒഴുകി പോയ വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

