Friday, September 6, 2024
HomeCRIME & POLICEവർക്കല അയിരൂർ സ്റ്റേഷനിലെ ജീപ്പിന്റെ ഗ്ലാസ് എറിഞ്ഞുതകർത്തു.

വർക്കല അയിരൂർ സ്റ്റേഷനിലെ ജീപ്പിന്റെ ഗ്ലാസ് എറിഞ്ഞുതകർത്തു.

വർക്കലയിൽ വീട്ടിൽ അതിക്രമം കാണിക്കുന്നുവെന്ന വിവരം അന്വേഷിക്കാനെത്തിയ പൊലീസിന്റെ വാഹനത്തിന് നേരെ യുവാവ് കല്ലെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു.

കൃത്യനിർവഹണം തടസപ്പെടുത്തിയതിന്‌ അയിരൂർ സ്വദേശി അഭിജിത്തിന്റെ പേരിൽ പൊലീസ് കേസെടുത്തു. ജീപ്പിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെയാണ് സംഭവം.

അയിരൂർ തൃമ്പല്ലൂർ ക്ഷേത്രത്തിന് സമീപം 19കാരനായ അഭിജിത്ത് അതിക്രമം കാണിക്കുന്നതായി സ്റ്റേഷനിലേക്ക് ഫോൺ വന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തിയത്. വീട്ടിൽ പൊലീസിനെ കണ്ട യുവാവ് ഇറങ്ങിയോടുന്നതിനിടെയാണ് ജീപ്പിന് കല്ലെറിഞ്ഞത്.

സ്ഥിരം ലഹരി ഉപയോഗിക്കുന്നയാളാണ് പ്രതിയെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES