അഞ്ചുതെങ്ങ് മാമ്പളളിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയതായ് സൂചന.
കഴിഞ്ഞ ദിവസം ഉച്ചയോടെ കുഞ്ഞിന്റെ മാതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. എന്നാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് രാവിലെയോടെ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തുന്ന വാർത്താ സമ്മേളനത്തിൽ വച്ച് സംഭവത്തിന്റെ വിശദമായ വിവരങ്ങൾ പുറത്തുവിടുമെന്നാണ് സൂചന.
കഴിഞ്ഞ 18 ന് രാവിലെ മൂന്നര മണിയോടെയായിരുന്നു സംഭവം, മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാൽ പ്രദേശവാസികൾ ഇത് ശ്രദ്ധിച്ചിരുന്നില്ല.
ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ട്ഇടുകയും എവിടെ വച്ച് കടിച്ചു വലിയ്ക്കുകയുമായിരുന്നു. തുടർന്നാണ് ഇത് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് പ്രദേശവാസികൾ തിരിച്ചറിയുന്നത്. അപ്പോഴേയ്ക്കും മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
ഉടൻ തന്നെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്കുമായ് മാറ്റുകയുമായിരുന്നു.
തുടർന്ന് അഞ്ചുതെങ്ങ് പോലീസ് ISHO പ്രൈജു ജി യുടെയും SHO മാഹീന്റെ നേതൃത്വത്തിലും ശക്തമായ അന്ന്വേഷണം നടന്നുവരികയായിരുന്നു.

