അഞ്ചുതെങ്ങ് കാപാലീശ്വരത്ത് കാറിന് തീപിടിച്ചു. ഇന്ന് രാത്രി 7:30 ഓടെയായിരുന്നു സംഭവം. കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കാപാലീശ്വരം മഹാദേവ ക്ഷേത്ര മേൽശാന്തി ഷൈജു വിന്റെ ഉടമസ്ഥതയിലുള്ള KL10AS1872 എന്ന ഹുണ്ടായി വാഹനമാണ് തീപ്പിടിച്ചത്. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ പുകഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ വാഹന ഉടമ പുറത്ത് ഇറങ്ങിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സമയോജിതമാശ ഇടപെടലുകളെതുടർന്ന് തീ അണയ്ക്കുകയായിരുന്നു. ആറ്റിങ്ങൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി.