തദ്ദേശ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. നിര്‍ദിഷ്ട വാര്‍ഡിന്റെ അതിര്‍ത്തികളും ജനസംഖ്യയും ഭൂപടവുമാണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്.
കരട് വിജ്ഞാപന പ്രകാരം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വാർഡ്കളുടെ പേരുകളിലും ഘടനകളിലും നിരവധി മാറ്റങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.
▪️വാർഡ് നമ്പറും / പുതിയ പേരും (പഴയ പേരുകൾ ബ്രാക്കറ്റിൽ)
1.കായിക്കര ആശാൻ സ്മാരകം (പേരിൽ മാറ്റമില്ല)
2.നെടുങ്ങണ്ട (പേരിൽ മാറ്റമില്ല)
3.കായിക്കര (പേരിൽ മാറ്റമില്ല)
4.കാപാലീശ്വരം (പേരിൽ മാറ്റമില്ല)
5.ഇറങ്ങുകടവ് (മുടിപ്പുര)
6.മുടിപ്പുര (പുത്തൻനട)
7.കേട്ടുപുര (വലിയപള്ളി)
8.പുത്തൻനട (പൂത്തുറ)
9.കൊച്ചുമേത്തൻകടവ് (കോൺവെന്റ്)
10.വലിയപള്ളി (പഞ്ചായത്ത് ഓഫീസ്)
11.അഞ്ചുതെങ്ങ് കോട്ട (അഞ്ചുതെങ്ങ് ജെൻക്ഷൻ)
12.അഞ്ചുതെങ്ങ് ജെൻക്ഷൻ (മണ്ണാക്കുളം)
13.മണ്ണാക്കുളം (മുണ്ടുതുറ)
14.മാമ്പള്ളി (പേരിൽ മാറ്റമില്ല)
എന്നിങ്ങനെയാണ് പുനർനിർണ്ണയം നടത്തിയിട്ടുള്ളത്. തത്വത്തിൽ വാർഡ്കൾ കൂടുന്നില്ലെങ്കിലും വാർഡുകളുടെ അതിർത്തികളിൽ വൻ അഴിച്ചുപണികളാണ് നടത്തിയിട്ടുള്ളത്.
▪️വാർഡുകളും അതിർത്തികളും
2024 ഡിസംബര്‍ മൂന്ന് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാൻ അവസരമുണ്ടാകും. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ, ജില്ലാ കലക്ടര്‍ക്കോ നേരിട്ടോ രജിസ്‌ടേര്‍ഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കേണ്ടത്.
ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവന്‍ പിഒ, തിരുവനന്തപുരം-695033 ഫോണ്‍:0471-2335030. ആക്ഷേപങ്ങള്‍ക്കൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം.
കരട് വിജ്ഞാപനം അതതു തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ കലക്ടറേറ്റുകളിലും https://www.delimitation.lsgkerala.gov.in എന്ന വെബ്സൈറ്റിലും പരിശോധനയ്ക്കു ലഭ്യമാണ്. രാഷ്ട്രീയ പാർട്ടികൾ ഒഴികെയുള്ളവർക്ക് പകര്‍പ്പ് ആവശ്യമെങ്കിൽ പേജ് ഒന്നിനു മൂന്നു രൂപയും ജിഎസ്ടിയും ഒടുക്കി കൈപ്പറ്റാവുന്നതാണ്.