Monday, August 26, 2024
HomeKERALAഅടുത്ത കലോത്സവ പാചകം തുർക്കിഷ് ഷെഫ് സാൾട്ട് ബെയേ ഏൽപ്പിയ്ക്കണമെന്ന ആവിശ്യവുമായി ശിവൻകുട്ടിക്ക് കത്ത് :...

അടുത്ത കലോത്സവ പാചകം തുർക്കിഷ് ഷെഫ് സാൾട്ട് ബെയേ ഏൽപ്പിയ്ക്കണമെന്ന ആവിശ്യവുമായി ശിവൻകുട്ടിക്ക് കത്ത് : കുഴിമന്തിയും അൽഫാമും ശവർമ്മയും വേണമെന്നും ആവിശ്യം.

അടുത്ത കലോത്സവ പാചകം തുർക്കിഷ് ഷെഫ് സാൾട്ട് ബെയേ ഏൽപ്പിയ്ക്കണമെന്ന ആവിശ്യവുമായി പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടിക്ക് കത്തയച്ചു.

സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് പ്രമുഖ പാചകാചാര്യൻ പഴേടത്ത് മോഹനൻ നമ്പൂതിരി കലോത്സവ സദ്യകളിൽ നിന്ന് വിട്ടുനിൽക്കുവാൻ തീരുമാനമെടുത്ത സാഹചര്യത്തിൽ പ്രമുഖ ഷെഫ് “സാൾട്ട് ബെയേ” കൊണ്ടുവരണമെന്ന അഭ്യർത്ഥനയുമായി വകുപ്പ് മന്ത്രിക്ക് കത്ത് അയച്ചത്ത്.

കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ. അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം മികച്ച സംഘാടകമികവിലൂടെ സമ്പൂർണ്ണ വിജയമാക്കി തീർത്ത അങ്ങ് ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് സർ.
ഈ വർഷത്തെ കലോത്സവത്തോടുകൂടി പ്രമുഖ പാചകാചാര്യൻ പഴയേടത്ത് മോഹനൻ നമ്പൂതിരി അവർകൾ കലോത്സവ പാചകം അവസാനിപ്പിക്കുവാനുള്ള തീരുമാനമെടുത്ത സാഹചര്യത്തിൽ പ്രമുഖ തുർക്കിഷ് ഷെഫായ സാൾട്ട് ബെയ് (നുസ്രത് ഗുക്ചെ) നെ തുടർന്നുള്ള കലോത്സവ കലവറ ചുമതല ഏൽപ്പിയ്ക്കുവാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കണം സർ.

കുട്ടികൾക്ക് അടുത്ത വർഷം മുതൽ ഇറച്ചി വിഭവങ്ങൾ നൽകാനുള്ള സാറിന്റെയും സംസ്ഥാന സർക്കാരിന്റെയും ആഗ്രഹത്തിന് തീർച്ചയായും സാൾട്ട് ബെയ് ഒരു മികച്ച തീരുമാനമായിരിക്കും.

കൂടാതെ, ഇദ്ദേഹത്തിന്റെ പാചക വിദ്ഗ്ദ്യത്തിന്റെ രുചി നുകരുവാൻ സംസ്ഥാനത്തെ സ്കൂൾ കലോത്സവ കലവറ നമ്മുടെ കുട്ടികൾക്ക് ഒരു അനുഗ്രഹമായിതീരുകയും ചെയ്യുന്നതാണ്.

കൂടാതെ, ഇറച്ചി വിഭവങ്ങളിൽ തയ്യാറാക്കുന്ന പ്രമുഖ വിഭവങ്ങളായ കുഴിമന്തി, ഷവർമ, അൽഫാമ്, തുടങ്ങിയ വിഭവങ്ങൾ കൂടി കലോത്സവ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് അയച്ച ഇ മെയിൽ സന്ദേശം അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES