Sunday, August 25, 2024
HomeANCHUTHENGUയുഎഇ മലയാളി അർട്സ് ആൻഡ് സോഷ്യൽസെന്റർ (മാസ്) ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മികച്ച താരമായ് അഞ്ചുതെങ്ങ് സ്വദേശി.

യുഎഇ മലയാളി അർട്സ് ആൻഡ് സോഷ്യൽസെന്റർ (മാസ്) ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മികച്ച താരമായ് അഞ്ചുതെങ്ങ് സ്വദേശി.

യുഎഇ യിലെ പ്രശസ്ത സാമൂഹ്യ സംഘടനയായ മലയാളി അർട്സ് ആൻഡ് സോഷ്യൽസെന്റർ (മാസ്) ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മികച്ച പ്രകടനത്തിലൂടെ താരമായ് അഞ്ചുതെങ്ങ് സ്വദേശി സജു സത്യസേനൻ.

അഞ്ചുതെങ്ങ് ബംഗ്ലാവിൽ സത്യസേനൻ ( കമ്പം മണി ആശാൻ ) സ്വർണ്ണമ്മ ദമ്പതികളുടെ ഇളയമകൻ സജു സത്യസേനനാണ് മികച്ച പ്രകടനത്തിലൂടെ മറുനാട്ടിൽ മികവ് തെളിയിച്ചത്.

യുഎയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പതിനെട്ടോളാം ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ അൽ നാഹ്ദ യൂണിറ്റും അൽ സഹാറയും ഫൈനൽ മത്സരത്തിന് യോഗ്യതനേടുകയായിരുന്നു. തുടർന്ന് ഫൈനൽ മത്സരത്തിൽ അൽ നാഹ്ദ യൂണിറ്റിനെ പരാജയപ്പെടുത്തി അൽ സഹാറ ടീം കിരീടം സ്വന്തമാക്കുകയായിരുന്നു.

ടൂർണ്ണമീന്റിലെ മികച്ച ബൗളർ , ഓൾ റൗണ്ടർ തുടങ്ങിയ നേട്ടങ്ങളാണ് അഞ്ചുതെങ്ങ് സ്വദേശിയായ സജു സ്വന്തമാക്കിയത്. ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ മുൻപും നിരവധി നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അൽ സഹാറാ ടീമിൽ സജു സത്യസേനനോടൊപ്പം അഞ്ചുതെങ്ങ് ഗ്രീഷ്മത്തിൽ സിങ്കയ്യൻ സെലിൻ ദമ്പതികളുടെ മകൻ ജേക്കബ് സിങ്കയ്യനും ഇടം നേടിയിരുന്നു.

യുഎഇ മലയാളി അർട്സ് ആൻഡ് സോഷ്യൽസെന്ററിന്റെ (എം.എ.എസ്) ഈ വർഷത്തെ കായിക മത്സരംങ്ങളുടെ ഉത്ഘാടന കർമ്മം നിർവ്വഹിച്ചത് മുൻ കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാറായിരുന്നു. മത്സരങ്ങൾ അജ്‌മാൻ അക്കാദമി സ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നു സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES