അഞ്ചുതെങ്ങ് മീരാൻകടവ് സ്വദേശിനിയെ കേരള യൂണിവേഴ്‌സിറ്റി ജില്ലാ വനിതാ കബഡി ടീമിൽ തിരഞ്ഞെടുത്തു. അഞ്ചുതെങ്ങ് വാടയിൽവീട്ടിൽ രാജു ജോൺ, ജാസ്മിൻ ദമ്പതികളുടെ മകൾ ക്രിസ്റ്റീൽഡ രാജു ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.
കൊല്ലം ഫാത്തിമ കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ക്രിസ്റ്റീൽഡ രാജു. സഹോദരങ്ങൾ മേരി ഹെലൻ, ജോൺ ബ്രിട്ടോ.