അഞ്ചുതെങ്ങ് സ്വദേശിയുടെ സാമൂഹ്യപ്രതിബന്ധത മുൻനിർത്തിയുള്ള ഷോട്ട് വീഡിയോ തരങ്കമാകുന്നു. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ടെൻസൻ സംവിധാനം നിർവ്വഹിച്ച ഷോട്ട് വീഡിയോയാണ് തരങ്കമാകുന്നത്.
അഞ്ചുതെങ്ങിലെ ഗ്രാമ പഞ്ചായത്ത് റോഡുകളുടെ ശോച്യാവസ്ഥ ആസ്പതമാക്കിയാണ് 1:32 മിനിറ്റ് മാത്രം ധൈർഖ്യമുള്ള ഷോട്ട് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. സിനിമകളിൽ നിന്നുള്ള മ്യൂസിക്കും മലയാളത്തിലെ പ്രമുഖ കോമഡി സിനിമകളിൽ നർമ്മശലകങ്ങളും കൂട്ടിയോജിപ്പിച്ചുള്ള ആവാതരണം, വിഡിയോ റിലീസ് ചെയ്ത് മിനിറ്റ്കൾക്കകം തന്നെ സാധാരണക്കാർ ഏറ്റെടുക്കുകയായിരുന്നു.
ഗ്രാമ പഞ്ചായത്തിലെ അടിസ്ഥാന വികസന മുരടിപ്പിനെ ചൂണ്ടിക്കാട്ടി ഭരണ പ്രതിപക്ഷ അംഗങ്ങളെ ഒരുപോലെ വിമർശിച്ചുകൊണ്ടാണ് പൊതുതാൽപര്യം മുൻനിർത്തിയുള്ള ടെൻസന്റെ ഈ കുഞ്ഞു വീഡിയോ.
വീഡിയോ ലിങ്ക് : https://youtube.com/watch?v=rfyaCUON5yY&si=3NoFkyDu_gK9olYT