Wednesday, August 21, 2024
HomeANCHUTHENGUമൂന്നാം ഘട്ട പഠനം : സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസർച്ച് സ്റ്റേഷൻ (CWPRS) ശാസ്ത്രജ്ഞ...

മൂന്നാം ഘട്ട പഠനം : സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസർച്ച് സ്റ്റേഷൻ (CWPRS) ശാസ്ത്രജ്ഞ സംഘം മുതലപ്പൊഴിയിലെത്തി.

സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റീസർച്ച് സ്റ്റേഷൻ (CWPRS) ശാസ്ത്രജ്ഞ സംഘം മുതലപ്പൊഴിയിലെത്തി. ഇതാദ്യമായാണ് സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസർച്ച് സ്റ്റേഷൻ അധികൃതർ മുതലപ്പൊഴിയിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുന്നത്. മൺസൂണിന് ശേഷമുള്ള വിവര ശേഖരണമാണ് ലക്ഷ്യം. ഇതിന് മുമ്പുള്ള പഠനങ്ങൾക്ക് ഹാർബർ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ് (HED) വിവരങ്ങൾ ശേഖരിച്ച് നൽകുകയായിരുന്നു.

CWPRS വിദഗ്ദ്ധ ടീമിന്റെ നേതൃത്വത്തിൽ കടലിലെ ഒഴുക്ക്, വെലിയേറ്റം വെലിയിറക്ക വ്യത്യാസം, കടലിലെ അടി തട്ടിലെ മണ്ണ് പരിശോധന, തിരമാലകളുടെ ദിശ,ശക്തി, പ്രവാഹത്തിൻ്റെ തീവ്രത, ഒഴുക്കിൻ്റെ ദിശ
കാറ്റിൻ്റെ ദിശയും തിവ്രതയും, പുലിമുട്ടുകളുടെ ഇരുവശത്തുമുള്ള ആഴവും അഴിമുഖത്തെ ആഴവും തുടങ്ങിയവയുടെ പരിശോധനയും പഠനവും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി 10 ദിവസം 24 മണിക്കൂറും വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുവാൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങൾ അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ശേഖരിക്കുന്ന വിവരങ്ങൾ വിശദമായ പഠനത്തിന് വിധേയമാക്കി ഡിസംബറോടെ അന്തിമ പഠന റിപ്പോർട്ട് സർക്കാരിന് കൈമാറും.

സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റീസർച്ച് സ്റ്റേഷൻ (CWPRS) സൈന്റിസ്റ്റ്മാരായ ജിതേന്ദ്ര എ ഷിമ്പി, എ എ സോനാവാൻ, ഡോക്ടർ, എ കെ സിംഗ്, റിസർച്ച് അസിസ്റ്റന്റ് സുബൊധ് കുമാർ, ക്രാഫ്റ്റ്സ്മാൻ ബാബാജി ആർ തൊപ്റ്റേ തുടങ്ങവരാണ് പരിശോധനകൾക്കായ് എത്തിയത്. തുറമുഖവകുപ്പ് ചീഫ് എൻജിനീയർ ജോമോൻ കെ ജോർജ് , മുതലപ്പൊഴി അസിസ്റ്റൻറ് ചീഫ് എൻജിനീയർ ബീഗം അബീന എന്നിവരും സ്ഥലത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES