Friday, August 30, 2024
HomeANCHUTHENGUഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മുതലപ്പൊഴി സന്ദർശിച്ചു.

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മുതലപ്പൊഴി സന്ദർശിച്ചു.

അപകടങ്ങളൊഴിവാക്കാൻ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി സജി ചെറിയാൻ മുതലപ്പൊഴി സന്ദർശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു മന്ത്രിയെത്തിയത്.

മുതലപ്പൊഴിയിൽ വിവരശേഖരണത്തിനെത്തിയ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിലെ (സി.ഡബ്ലിയു,പി.ആർ.എസ്) ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

കൂടാതെ, അഴിമുഖത്ത് ലോംഗ്ബൂം ക്രെയിൻ ഉപയോഗിച്ച് നടക്കുന്ന പാറനീക്കൽ,​അഴിമുഖം റോഡ് നവീകരിക്കൽ,ലൈറ്റ് സ്ഥാപിക്കൽ എന്നിവ ദ്രുതഗതിയിലാക്കാനുളള മാർഗങ്ങൾ മന്ത്രി ആരാഞ്ഞു.

വി.ശശി എം.എൽ.എ, ഹാർബർ ചീഫ് എൻജിനിയർ ജോമോൻ കെ.ജോർജ്ജ്, എക്സിക്യൂട്ടിവ് എൻജിനിയർ അനിൽകുമാർ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ബീഗം അബീബ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES