അഞ്ചുതെങ്ങിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഗതാഗതവും കാൽനടയാത്രയും ദുസ്സഹമാക്കുന്നു.
അഞ്ചുതെങ്ങ് – കായിക്കര കടയ്ക്കാവൂർ – മുതലപ്പൊഴി തുടങ്ങിയ പ്രധാന റോഡ്കൾക്കരികിൽ ഉപേക്ഷിക്കപ്പെട്ടനിലയിലുള്ള വാഹനങ്ങളാണ് ഗതാഗതവും കാൽനടയാത്രയും ദുസ്സഹമാക്കുന്നത്.
പ്രധാനമായും ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളുമാണ് അഞ്ചുതെങ്ങിന്റെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നത്. ഇത്തരത്തിൽ വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ടതോടെ ഈ പ്രദേശമാകെ ചെടി പടലങ്ങൾ വളർന്ന്പന്തലിച്ച അവസ്ഥയാണ്. ഇത് ഇഴജന്തുക്കളടക്കമുള്ളയുടെ വിഹാരകേന്ദ്രമായും മാറിക്കഴിഞ്ഞിട്ടുണ്ട്.
എത്രയും പെട്ടെന്ന് തന്നെ ഗ്രാമപഞ്ചായത്ത് അധികൃതരും അഞ്ചുതെങ്ങ് പോലീസും പൊതുനിരത്തുകൾക്ക് കയ്യേറി ഉപേക്ഷിക്കപ്പെട്ട ഇത്തരം വാഹനങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് നോട്ടീസ് പതിപ്പിക്കുകയും, നടപടി ഇല്ലാത്ത പക്ഷം വാഹനങ്ങൾ പ്രദേശങ്ങളിൽ നിന്ന് നീക്കം ചെയ്യാണമെന്നുമാണ് നാട്ടുകാരുടെ ആവിശ്യം.

