Wednesday, August 21, 2024
HomeKADAKKAVURനടനും സംവിധായകനുമായ ബിജു ആനത്തലവട്ടം അന്തരിച്ചു.

നടനും സംവിധായകനുമായ ബിജു ആനത്തലവട്ടം അന്തരിച്ചു.

നടനും സംവിധായകനുമായ കടയ്ക്കാവൂർ സ്വദേശി ബിജു ആനത്തലവട്ടം (45) അന്തരിച്ചു. ഇന്ന് വെളുപ്പിനോടെയായിരുന്നു അന്ത്യം.

ചെറുന്നിയൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വെളുപ്പിനോട് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ദി ഗിഫ്റ്റ്, കാവ്, കുഴിയാന തുടങ്ങിയ ഷോർട് ഫിലിമുകൾ ശ്രദ്ധേയമായിരുന്നു.
അദ്ദേഹം അവസാനമായി സംവിധാനം പൂർത്തിയാക്കിയ ഷോട്ട് ഫിലും “പണത്തിന്റെ ട്രൈലർ മാർച്ച്‌ 5 നായിരുന്നു പിറത്തിറക്കിയിരുന്നത്.

കൃപ തിരുവനന്തപുരം കൃപ കലസമിതിയുടെ വാത്സല്യഹൃദയം നാടകത്തിന്റെ തിരക്കഥയ്ക്ക് ഗുരുപ്രിയ ടെലിവിഷൻ അവാർഡ്, ഷോർട് ഫിലും രംഗത്തെ മികവിന് ജസ്റ്റിസ് ശ്രീദേവി സ്മാരക കലാരത്ന പുരസ്കാരം, ഫ്രീഡം ഫിഫ്റ്റിയുടെ പത്മരാജൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഭാര്യ : മഞ്ജു
മകൾ : ശിവഗംഗ

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES