Wednesday, August 28, 2024
HomeNATIONALയുവജനങ്ങളെ സൈന്യത്തിന്റെ ഭാഗമാക്കുന്നു : അഗ്നിപഥ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി നരേന്ദ്രമോദി സർക്കാർ.

യുവജനങ്ങളെ സൈന്യത്തിന്റെ ഭാഗമാക്കുന്നു : അഗ്നിപഥ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി നരേന്ദ്രമോദി സർക്കാർ.

യുവാക്കള്‍ക്ക് ഇനി മുതല്‍ നാലു വര്‍ഷത്തേയ്ക്ക് സൈനികരാകാം. ഹ്രസ്വകാല നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അംഗീകാരം നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ ഒന്നര വര്‍ഷത്തിനകം 10 ലക്ഷം പേര്‍ക്ക് തൊഴിലവസരം നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

യുവാക്കളെ ലക്ഷ്യമിട്ട് രണ്ട് നിര്‍ണായക തീരുമാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. കര, നാവിക, വ്യോമസേനകളില്‍ ഹ്രസ്വകാല നിയമത്തിനുള്ള അഗ്നിപഥ് പദ്ധതിയാണ് ഒന്ന്. പദ്ധതിയുടെ ഭാഗമാകുന്നവരെ അഗ്നിവീര്‍ എന്നാണ് വിളിക്കുക. നിയമനം നാലു വര്‍ഷത്തേയ്ക്ക്. ആദ്യ റിക്രൂട്ട്മെന്‍റ് റാലി 90 ദിവസത്തിനകം നടക്കും. 46,000 പേരെ ഈ വര്‍ഷം റിക്രൂട്ട് ചെയ്യും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവസരം. പത്തോ, പ്ലസ്ടുവോ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പ്രായം പതിനേഴരയ്ക്കും 21 നും ഇടയിലായിരിക്കണം.

ആദ്യ വര്‍ഷം 4.76 ലക്ഷം രൂപയുടെ പാക്കേജ്. നാലാം വര്‍ഷമാകുമ്പോഴേയ്ക്കും 6.92 ലക്ഷം രൂപയായി ഉയരും. നാലാം വര്‍ഷം പൂര്‍ത്തിയാക്കിയിറങ്ങുമ്പോള്‍ 11.71 ലക്ഷം രൂപയും പ്രത്യേകമായി ലഭിക്കും. പൂര്‍ണമായും നികുതിയിളവുണ്ട്. അഗ്നിപഥിന്‍റെ ഭാഗമായി റിക്രൂട്ട് ചെയ്യുന്നവരില്‍ 25 ശതമാനം പേര്‍ക്ക് തുടര്‍സേവനത്തിന് അവസരം കിട്ടും.

മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും മാനവശേഷി അവലോകനം ചെയ്തശേഷമാണ് ഒന്നര വര്‍ഷത്തിനകം 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ നിയമനം നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES