അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള വാട്ടർ ടാങ്കിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് കോമ്പൗണ്ടിൽ നാലും ലക്ഷത്തിന്റെയും, ഒരു ലക്ഷത്തിന്റെയും ശേഖരണ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക് മുകളുടെ നിർമ്മാണ പ്രവർത്തികളാണ് ആരംഭിച്ചിരിക്കുന്നത്.
നാല് ലക്ഷം കപ്പാസിറ്റിയുള്ള ഓവർ ഹെഡ് ടാങ്കും, ഒരു ലക്ഷം ശേഖരണ കപ്പാസിറ്റിയുള്ള സാമ്പ് ടാങ്കിന്റെയും നിർമ്മാണ പ്രവർത്തികളാണ് ആരംഭിച്ചിട്ടുള്ളത്. വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്.
വാട്ടർ അതോറിട്ടിയിൽ നിന്നും പൈപ്പ് ലൈനിലൂടെ നേരിട്ട് വെള്ളം താഴെ നിർമ്മിക്കുന്ന ടാങ്കിൽ ശേഖരിച്ച് പമ്പ് ചെയ്ത് മുകളിലെ ടാങ്കിൽ എത്തിച്ച് പഞ്ചായത്ത് മേഖലകളിൽ വിതരണം ചെയ്യാനാണ് പദ്ധതി. കൂടാതെ പഴയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കലും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്.
ത്രിതലപഞ്ചായത്തുകളുടെ സംയുക്ത സഹകരണത്തോടെ 2.75 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചുതെങ്ങ് പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 29 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചിരുന്നു.
പദ്ധതി പൂർത്തീകരണത്തോടെ എല്ലാ ദിവസവും പഞ്ചായത്ത് പ്രദേശങ്ങളിൽ പൂർണ്ണമായും കുടിവെള്ളമെത്തുമെന്നാണ് പ്രതീക്ഷ.

