കേരള ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റും സംയുക്തമായ് സംഘടിപ്പിക്കുന്ന അഞ്ചുതെങ്ങ് ജലോത്സവത്തിന്റെ ഭാഗമായി സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവൃത്തനങ്ങളിലേർപ്പെട്ടവരെ ആദരിക്കുന്നു.
സെപ്റ്റംബർ 1 വൈകിട്ട് 6:00 മണിയ്ക്ക് അഞ്ചുതെങ്ങ് മരാൻകടവിലെ ജലോത്സവ വേദിയിൽ സംഘടിപ്പിക്കുന്ന ആദരിക്കൽ ചടങ്ങിലാണ് സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവൃത്തനങ്ങളിലേർപ്പെട്ട പ്രമുഖരെ ആദരിക്കുന്നത്.
ആർ.എസ്. ഗാന്ധി, എസ്. ഗോകുൽദാസ്, പി.ഭന്ദ്രസേനൻ എസ്. സുജാതൻ ആമ്പാടി, ദേശപാലൻ പ്രദീപ്, എസ്. ശരത്ചന്ദ്രൻ തുടങ്ങിയവരെ സാമൂഹ്യ ക്ഷേമ സന്നദ്ധ പ്രവർത്തന മേഖലകളിൽ നിന്നും, ബിപിൻ ചന്ദ്രപാൽ (കാഥികൻ), എൽ. സ്കന്ദകുമാർ (നാടകം) ബിന്ദുവർഗ്ഗീസ് (വിദ്യാഭ്യാസം) അജിജറോം (കലാരംഗം) അഞ്ചുതെങ്ങ് സുരേന്ദ്രൻ മുൻകാല ആരോഗ്യ പ്രവർത്തനം) ആർ ജറാൾഡ് (മത്സ്യമേഖലാ പ്രവർത്തനം) അഞ്ചുതെങ്ങ് സജൻ (സാമൂഹ്യ പ്രവർത്തനം / മീഡിയ), അഡ്വ. പ്രദക്ഷിണ പ്രസാദ് (മീഡിയ) തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള പ്രമുഖരെ ചടങ്ങിൽ ആദരിക്കും.

