Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മത്സ്യബന്ധന വള്ളം നീണ്ടകര കടലിൽ കാണാതായി.

അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മത്സ്യബന്ധന വള്ളം നീണ്ടകര കടലിൽ കാണാതായി.

അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മത്സ്യബന്ധന വള്ളം നീണ്ടകര കടലിൽ കാണാതായി. അഞ്ചുതെങ്ങിൽ നിന്നും നീണ്ടകര ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ വള്ളമാണ് കാണാതായത്.

അഞ്ചുതെങ്ങു മാമ്പള്ളി സ്വദേശി അലക്സാണ്ടർ സുജിന്റെ 35 അടി നീല വെള്ള നിറത്തിലുള്ള ഫൈബർ ഗ്ലാസ്‌ വള്ളമാണ് കാണാതായത്.

ഇന്നലെ രാത്രി ഒരു മണിയോടെ തീരത്തുനിന്നും 10 കുലോമീറ്റർ ഉള്ളിൽ ഹാങ്ങർ ചെയ്ത വള്ളമാണ് കാണാതായത്. മത്സ്യബന്ധന ഉപകരണങ്ങൾ, രണ്ട് സുസുക്കി എഞ്ചിനുകൾ, ബാറ്ററി ലൈറ്റ്കൾ തുടങ്ങിയവ കാണാതായ വള്ളത്തിൽ ഉണ്ടായിരുന്നതായി ഉടമ പറയുന്നു.

അഞ്ചുതെങ്ങിൽനിന്നും മൂന്നു പേരടങ്ങുന്ന സംഘം ഇന്നലെ വൈകിട്ടോടെ മാമ്പള്ളിയിൽ നിന്നും നീണ്ടകര ചൂണ്ടപ്പണിയ്ക്ക് പോയത്, മീൻ മീൻ ലഭിക്കാതെ വന്നപ്പോൾ കടലിൽ വള്ളം ഹാങ്ങർ ഇറക്കി മറ്റൊരു വള്ളത്തിൽ സഹായികളായി പണിക്ക് പോകുകയായിരുന്നു. പണികഴിഞ്ഞു തിരികെ എത്തിയപ്പോഴാണ് വള്ളം കാണാതായ വിവരം തൊഴിലാളികൾ അറിയുന്നത്.

നീണ്ടകര കോസ്റ്റൽ പോലീസിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0476-2685200, 0470-2656641 കോസ്റ്റൽ പോലീസിനേയോ 9539576196, 96335 13715 എന്നീ നമ്പറുലോ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES