Saturday, August 24, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് പുത്തൻനട വെള്ളക്കെട്ട് : മാലിന്യം നീക്കം ചെയ്യാൻ ""രണ്ട്" തൊഴിലാളികളുമായി ഗ്രാമ പഞ്ചായത്ത് രംഗത്ത്.

അഞ്ചുതെങ്ങ് പുത്തൻനട വെള്ളക്കെട്ട് : മാലിന്യം നീക്കം ചെയ്യാൻ “”രണ്ട്” തൊഴിലാളികളുമായി ഗ്രാമ പഞ്ചായത്ത് രംഗത്ത്.

അമ്മൻകോവിൽ പുത്തൻനട വെള്ളക്കെട്ടിന് പരിഹാരം കാണുവാൻ “രണ്ട്” തൊഴിലാളികളുമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് രംഗത്ത്.

സമയബന്ധിതമായി ഓടകളിലും തോട്കളിലും നിന്ന് മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്ന് വെള്ളക്കെട്ടായ് മാറിയ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അമ്മൻകോവിൽ – പുത്തനട പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണുവാനാണ് ഏകദേശം ആയിരം മീറ്ററോളം നീളമുള്ള തോട് ശുചീകരണത്തിനായി വെറും “രണ്ട്” ദിവസ വേദന തൊഴിലാളികളെ മാത്രം നിയോഗിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് മുന്നോട്ട് വന്നിരിക്കുന്നത്.

പ്രദേശത്തെ ഓടകളും തൊടുകളും കഴിഞ്ഞ കുറെ വർഷങ്ങളായി ശുചീകരിക്കാത്തതിന്റെ ഭാഗമായി ഇവിടങ്ങളിൽ വൻതോതിൽ മാലിന്യം കുന്നുകൂടിയിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഇവിടത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം മുട്ടോളം വെള്ളത്തിൽ മുങ്ങിയത്. ഇതോടെ പ്രദേശത്തെ ആരാധനാലയങ്ങളിലും, പൊതുനിരത്തുകളിലും വീടുകളിലും മലിനജലം കൊണ്ട് നിറഞ്ഞ അവസ്ഥയിലായി.

ഇത്, പ്രദേശവാസികളിൽ കടുത്ത അമർഷത്തിനും കാരണമായിരുന്നു. ഇതോടെയാണ് ഇന്ന് രാവിലെയോടെ രണ്ട് തത്കാലിക ശുചീകരണ തൊഴിലാളികളെ പ്രദേശത്തെ തോട്ടിലെ മാലിന്യം നീക്കം ചെയ്യുവാനായി ഗ്രാമ പഞ്ചായത്ത് അധികൃതർ നിയോഗിച്ചത്.

എന്നാൽ ഏകദേശം ആയിരം മീറ്ററോളം നീളമുള്ള പുത്തനട – പൊട്ടൻകുളം – മീരാൻകടവ് തോട് ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള രണ്ടു തൊഴിലാളികളെ കൊണ്ട് പൂർണ്ണമായും മാലിന്യം നീക്കി ശുചീകരിയ്ക്കുവാൻ സാധിക്കില്ലെന്നാണ് ഇവിടുത്തുകാർ പറയുന്നത്. മാത്രവുമല്ല കൂടുതൽ തൊഴിലാളികളും ജെസിബി / ബോബ്ക്യാറ്റ് തുടങ്ങിയ നൂതന യന്ത്ര സാമഗ്രികളുടെ സഹായത്തോടുകൂടി മാലിന്യം നീക്കം ചെയ്‌താൽ മാത്രമേ നിലവിലേ അമ്മൻ കോവിൽ – പുത്തനട വെള്ളക്കെട്ടിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണുവാൻ കഴിയൂ.

ഇത് മറച്ചുവെച്ചുകൊണ്ടാണ് പ്രദേശവാസികളുടെ പ്രതിഷേധം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ അധികൃതർ രണ്ട് താത്കാലിക ശുചീകരണ തൊഴിലാളികൾക്ക് മൺവെട്ടിയും നൽകി തോട്ടിലേക്ക് ഇറക്കിയിട്ടുള്ളത്.

നിലവിൽ തൊടിന്റെ ഏഴടിയോളം വീതിയുള്ള ഭാഗങ്ങളിലുൾപ്പെടെ താൽക്കാലികമായി വെള്ളം ഒഴുകി പോകുവാനുള്ള ഒരു ചാൽ കീറുക മാത്രമാണ് ചെയ്തുവരുന്നത്. ഇന്ന് മീരാൻകടവ് – പൊട്ടൻകുളം തോട് ശുചീകരിക്കുകയാണ് ലക്ഷ്യമെന്ന് തൊഴിലാകൾ പറയുന്നു. നാളെ അമ്മൻകോവിൽ പ്രദേശം ശുചീകരിക്കാനാണ് പഞ്ചായത്ത് നൽകിയിട്ടുള്ള നിർദ്ദേശമെന്നും തൊഴിലാളികൾ പറയുന്നു.
നിലവിലെ ചാൽകീറിയുള്ള ശുചീകരണം ഒഴുകിയെത്തുന്ന മാലിന്യങ്ങൾ വീണ്ടും വന്നടിഞ്ഞ് വീണ്ടും മാലിന്യം കുന്നുകൂടി ഒഴുക്ക് തടസ്സപ്പെടാൻ സാധ്യതയുണ്ട്.

ഇന്ന് മീരാൻകടവ് – പൊട്ടൻകുളം തോട് ശുചീകരിക്കുകയാണ് ലക്ഷ്യമെന്ന് തൊഴിലാകൾ പറയുന്നു. നാളെ അമ്മൻകോവിൽ പ്രദേശം ശുചീകരിക്കാനാണ് പദ്ധതിയെന്നും തൊഴിലാളികൾ പറയുന്നു.
എന്നാൽ ഈ പ്രവർത്തികൾ രണ്ട് തൊഴിലാളികളെക്കൊണ്ട് മാത്രം സാധ്യമാകുമൊ എന്ന സംശയത്തിലാണ് നാട്ടുകാർ.

തോട് പൂർണ്ണമായും ശുചീകരിച്ച് അനധികൃത കയ്യേറ്റങ്ങൾ പഴിപ്പിച്ച് സംരക്ഷണ ഭിത്തി നിർമ്മിച്ചാൽ മാത്രമേ ഈ മേഖലയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ.

കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്തെ വെള്ളക്കെട്ടുമായിൻബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലുൾപ്പെടെ ഉയർന്നു വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ പഞ്ചായത്ത് താത്കാലിക നടപടികളുമായി മുന്നോട്ടുവന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഈ രണ്ട് തൊഴിലാളികളെ കൊണ്ട് അമ്മൻ
കോവിൽ ഓടകളിലെ സ്ലാബുകൾ നീക്കം ചെയ്ത് മാലിന്യം നീക്കം ചെയ്യുക അസാധ്യമെന്നാണ് നാട്ടുകാർ ചോദിയ്ക്കുന്നത്. അതിനാൽ കൂടുതൽ തൊഴിലാളികളെ നിയോഗിച്ചുകൊണ്ട് പ്രദേശത്തെ വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണണമെന്നും നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES