Monday, August 26, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് റോഡിലെ കുഴിയിൽ വീണ് അപകടം : ടൂറിസ്റ്റ്കളായ വിദേശി കുടുംബം പെരുവഴിയിൽ കുടുങ്ങിയത് മണിയ്ക്കൂറുകളോളം.

അഞ്ചുതെങ്ങ് റോഡിലെ കുഴിയിൽ വീണ് അപകടം : ടൂറിസ്റ്റ്കളായ വിദേശി കുടുംബം പെരുവഴിയിൽ കുടുങ്ങിയത് മണിയ്ക്കൂറുകളോളം.

അഞ്ചുതെങ്ങ് റോഡിലെ കുഴിയിൽ വീണുണ്ടായ വാഹനാപകടത്തിൽപ്പെട്ട് ടൂറിസ്റ്റ്കളായ വിദേശി കുടുംബം മണിയ്ക്കൂറുകളോളം പെരുവഴിയിൽ കുടുങ്ങി.

അഞ്ചുതെങ്ങ് വർക്കല പ്രധാന റോഡിൽ കായിക്കര ആശാൻ സ്മാരകത്തിന് സമീപത്തായുള്ള കുഴിയിൽ വീണ് നിയന്ത്രണം തെറ്റിയ വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽപ്പെട്ടാണ് ടൂറിസ്റ്റുകളായ വിദേശ കുടുംബം കുഞ്ഞിനേയും തോളിലേറ്റി മണിക്കൂറുകളോളം പെരുവഴിയിൽ നിലയുറപ്പിക്കേണ്ടി വന്നത്.

വർക്കലയിലെ പ്രമുഖ ഹോട്ടലിൽ നിന്നും അഞ്ചുതെങ്ങ് കോട്ടയും മുതലപ്പൊഴിയും സന്ദർശിച്ച് തുടർന്ന് കോവളത്തേയ്ക്ക് ടൂറിസ്റ്റ്കളേയും കൂട്ടി പോകുകയായിരുന്ന ടാക്സി കാറും ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചണ് അപകടം സംഭവിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികന് സാരമായ് പരിക്ക് പറ്റിയതിനെ തുടർന്ന് ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി.

കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിൽ വീണ വാഹനം നിയന്ത്രണം തെറ്റി അപകടം സംഭവിക്കുകയായിരുന്നു.
ഇരു വാഹനങ്ങൾക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇതേ തുടർന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

റോഡിലെ ഈ കുഴിയ്ക്ക് രണ്ട് വർഷത്തോളം കാലപ്പഴക്കമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ഇതിനോടകം നിരവധിതവണ പൊട്ടിയ പൈപ്പ് നന്നാക്കുവാൻ വാട്ടർ അതോറിറ്റി ജീവനക്കാർ എത്തിയിട്ടുണ്ടെങ്കിലും, ഈ ഭാഗത്ത് നിന്നും ഇപ്പോഴും കുടിവെള്ളം ലീക്കാവുന്നതാണ് നാട്ടുകാർ പറയുന്നത്. ഇതിനാൽ തന്നെ ഇതിനോടകം നാട്ടുകാരുടെ നേതൃത്വത്തിൽ ഈ കുഴി കോൺക്രീറ്റ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് പലതവണ മൂടുയെങ്കിലും ഇതൊന്നും ഫലം കണ്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഇതിനോടകം ഈ കുഴിയിൽവീണ് എട്ടോളം വാഹനപടങ്ങളാണ് സംഭവിച്ചിട്ടുള്ളത്, ഇവയിൽ മൂന്ന് അപകടങ്ങളിൽ യാത്രക്കാർക്ക് ഗുരുതര പരിക്കു പറ്റുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES