അഞ്ചുതെങ്ങ് സേക്രഡ്ഹാർട്ട് കോൺവെന്റ് എൽ.പി സ്കൂൾ വാർഷിക ദിനാചാരണം ഇന്ന്. ഇന്ന് വൈകിട്ട് 5:30 ന് സേക്രഡ്ഹാർട്ട് കോൺവെന്റ് എൽപി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉൽഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവ്വഹിക്കും.
ചടങ്ങിൽ സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപിക അന്നമ്മ സെബാസ്റ്റ്യനെ ആദരിക്കും. ചടങ്ങിൽ എഴുത്തുകാരൻ ജയചന്ദ്രൻ പനയറ, ഫാദർ ജോസ് വർഗീസ് തുടങ്ങിയവർ സന്നിഹിതരാകും.

