Thursday, August 22, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് എസ്എൻഡിപി ശാഖാ യോഗം ഭരണസമിതി തിരഞ്ഞെടുപ്പും കുടുംബ സംഗമവും നടന്നു.

അഞ്ചുതെങ്ങ് എസ്എൻഡിപി ശാഖാ യോഗം ഭരണസമിതി തിരഞ്ഞെടുപ്പും കുടുംബ സംഗമവും നടന്നു.

എസ്എൻഡിപി യോഗം അഞ്ചുതെങ്ങ് ശാഖ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു. എസ്എൻഡിപി യോഗം വനിതാ സംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം സമ്മേളനം ഉദ്ഘാടനം ചെയ്തു.

ശാഖ പ്രസിഡൻ്റ് ചാറ്റർജി അധ്യക്ഷനായി. ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി സംഘടന സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ലതിക പ്രകാശ്, സെക്രട്ടറി ഷീല സോമൻ, ട്രഷറർ ഉദയകുമാരി വക്കം, വൈസ് പ്രസിഡൻ്റ് കീർത്തി കൃഷ്ണ,ശാഖാ യോഗം സെക്രട്ടറി മിനി എന്നിവർ പ്രസംഗിച്ചു.

ശാഖാ തലത്തിൽ വനിതാ സംഘം മൈക്രോ ഫിനാൻസ് – കുടുംബ യൂണിറ്റുകൾ കൂടുതൽ രൂപീകരിക്കാനും അഞ്ചുതെങ്ങ് ശ്രീനാരായണ ഗുരുക്ഷേത്രമണ്ഡപത്തിൽ പ്രതിമാസ ചതയദിന കുടുംബസംഗമം ശക്തിപ്പെടുത്താനും വാർഷിക സമ്മേളനം തീരുമാനിച്ചു. അഞ്ചുതെങ്ങ് എസ്എൻഡിപി ശാഖാ യോഗത്തിൻ്റെ പുതിയ ഭാരവാഹികളായി ചാറ്റർജി (പ്രസിഡൻ്റ്), മിനി(സെക്രട്ടറി), ഉഷ ചാറ്റർജി(വൈസ് പ്രസിഡൻ്റ്), മഞ്ചു(യൂണിയൻ പ്രതിനിധി), വിജയകുമാരി ജി.ഡി, സോണിയ, കരിഷ്മ, ചിത്ര, ബിബിൻ ചന്ദ്രപാൽ, പ്രഭ, അപർണശ്രീ, സൗമ്യ, വിജയകുമാരി.ബി, ഗൗരിലക്ഷ്മി, സൗരവ് എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളുമായി 15 അംഗ ഭരണസമിതിയെ ഐകകണ്ഠേന തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES