ലോക പൈതൃക വാരാചരണത്തിന്റെ (വേൾഡ് ഹെറിറ്റേജ് വീക്ക്) ഭാഗമായി ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ട ദീപാലങ്കാരത്തിൽ അണിഞ്ഞൊരുങ്ങി. ത്രിവർണ്ണ ശോഭയിൽ ദീപാലംകൃതമായ കോട്ട കാണുവാൻ രാത്രി വൈകിയും നിരവധിപേരാണെത്തിയത്.
നവംബർ 19 മുതൽ 25 വരെയാണ് ലോകമെമ്പാടും ലോക ഹെരിറ്റേജ് വീക്ക് ആചരിക്കുന്നത്.