അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൻ്റെയും സി.എച്ച്.സി യുടേയും സംയുക്താഭിമുഖ്യത്തിൽ അശ്വമേധം 6.0 ചികിത്സാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
അശ്വമേധം 6.0 ചികിത്സാ പദ്ധതി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലും തിരിച്ചറിയാതെ പോകുന്ന കുഷ്ടരോഗികളെ കണ്ടെത്തി ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തൊട്ടാകെ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരും വോളൻ്റിയേഴ്സും ഭവന സന്ദർശനം നടത്തി രോഗ നിർണ്ണയം നടത്തുന്നു.
പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജനുവരി 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൂത്തുറയിൽ വച്ച് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ലൈജു നിർവ്വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക്, അഞ്ചുതെങ്ങ് സാമൂഹ്യആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.