Tuesday, August 27, 2024
HomeANCHUTHENGUഇരുട്ടിലായ് അഞ്ചുതെങ്ങ് : നിലാവ് പദ്ധതിയ്ക്ക് പകരമായ് കൊണ്ടുവന്ന പദ്ധതിയും അവതാളത്തിൽ, കരാറുകാരൻ മുങ്ങി.. ❓️

ഇരുട്ടിലായ് അഞ്ചുതെങ്ങ് : നിലാവ് പദ്ധതിയ്ക്ക് പകരമായ് കൊണ്ടുവന്ന പദ്ധതിയും അവതാളത്തിൽ, കരാറുകാരൻ മുങ്ങി.. ❓️

അഞ്ചുതെങ്ങ് ഇരുട്ടിൽത്തന്നെ, നിലാവ് പദ്ധതിയ്ക്ക് പകരമായ് കൊണ്ടുവന്ന പദ്ധതിയും അവതാളത്തിൽ കരാറുകാരൻ മുങ്ങിയതായ് സൂചന.

തദ്ദേശ സ്ഥാപനങ്ങളിലെ വഴിവിളക്കുകൾ തെളിയിക്കാനും അറ്റകുറ്റപണികളും മറ്റും കൃത്യമായി നടപ്പിലാക്കുവാനും ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത നിലാവ് പദ്ധതി നടക്കാതെപോയതോടെയാണ് ഗ്രാമപഞ്ചായത്ത് പകരം പദ്ധതി ആസൂത്രണം ചെയ്തത്.

പരമ്പരാഗത തെരുവ്​ വിളക്കുകൾ സ്ഥാപിച്ചും അറ്റകുറ്റപ്പണി നടത്തിയും തദ്ദേശ സ്ഥാപനങ്ങളിൽ വൈദ്യുതി നിരക്കിലടക്കം വൻതോതിൽ പണം ചോരുന്ന നടപടികൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അദ്ധതി നടപ്പിലാക്കുന്നതിൽ ഇപ്പോഴും ഭരണസമിതിയും ഇലക്ട്രിസിറ്റി ബോർഡും പരസ്പരം പഴിചാരി മുന്നോട്ട്പോകുന്ന അവസ്ഥയാണ്.

പകരമായി ജനറൽ ഫണ്ടിൽ നിന്ന് പദ്ധതി തയ്യാറാക്കി വൻതുക ചിലവഴിച്ച് ബൾബുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയെങ്കിലും രണ്ട് മാസത്തോളമായി ഇവ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ തന്നെ സൂക്ഷിച്ചിരിയ്ക്കുകയാണ്.

പോസ്റ്റുകളിൽ വഴിവിളക്കുകൾ സ്ഥാപിയ്ക്കുവാൻ കരാറെടുത്ത കരാറുകാരൻ മുങ്ങിയതായാണ് സൂചന. പ്രമുഖ പാർട്ടിയിൽപ്പെട്ട ഒരു നേതാവാണ് കരാറെടുത്ത് മുങ്ങിയതെന്നും സൂചനയുണ്ട്.

വഴിവിളക്ക്കളുടെ അഭാവം പ്രദേശത്ത് നായ് ശല്യത്തിനും ഇഴജന്തുക്കളുടേതടക്കമുള്ള ശല്യങ്ങൾക്കും കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. സാമൂഹ്യ വിരുദ്ധ ശല്യവും ലഹരി വസ്തുക്കളുടെ ഉപഭോഗവും വിൽപ്പനയും ഇതിന്റെ മറപ്പറ്റി ശക്തി പ്രാപിക്കുന്നതായും സൂചനയുണ്ട്.

എത്രയും പെട്ടെന്ന്തന്നെ വൻതുക ചിലവഴിച്ച് വാങ്ങിവച്ച വഴിവിളക്കുകൾ വാർഡുകളിൽ സ്ഥാപിക്കാനുള്ള നടപടി എടുക്കാണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES