അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ 2017 കാലഘട്ടത്തിൽ 60 വയസ്സ് തികയാത്ത അനർഹർക്ക് പെൻഷൻ അനുവദിച്ച കേസിൽ അഞ്ചുതെങ്ങ് മുൻ ആയുർവേദ, ഹോമിയോ ഡോക്ടർമാരെ പ്രതിചേർത്തു.
53 വയസ്സും 55 വയസ്സ് ഉള്ളവരെ അനധികൃതമായി പെൻഷൻ നൽകുവാൻ റിപ്പോർട്ട് നൽകിയ ആയുർവേദ ഡോക്ടർ ഹോമിയോ ഡോക്ടർമാരെയാണ് അനർഹർക്ക് പെൻഷൻ അനുവദിച്ച കേസിൽ പ്രതിചേർത്തത്.
കൂടാതെ, നിയമവിരുദ്ധ പ്രവർത്തിക്ക് നേതൃത്വം നൽകിയ വാർഡ് മെമ്പറിനേയും ജെഡ്ജ് വധി പ്രസ്ഥാവത്തിനിടെ വിമർശിച്ചു.
പെൻഷൻ കൊടുത്തത് അനധികൃതമായിട്ടാണെന്ന് രേഖകൾ പരിശോധന നടത്തിയതില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. അനർഹമായി പെൻഷൻ കൈപ്പറ്റിയവർ ഈ തുക തിരിച്ച് അടയ്ക്കുവാനും ഉത്തരവിൽ പറയുന്നു.
മേൽനടപടികളുടെ ഹോമിയോ ഡോക്ടറെയും ആയുർവേദ ഡോക്ടറെയും പ്രതിയാക്കിക്കൊണ്ട് വിചാരണ ചെയ്യുന്നതിനോടൊപ്പം തുക, തിരിച്ച് അടച്ചില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞു വയ്ക്കുവാനും ഉത്തരവിട്ടിട്ടുണ്ട്.
ഒപി 517/2017 ലെ ഉത്തരവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഡോക്ടർമാരെ പ്രതിയാക്കി കൊണ്ടുള്ള കേസിന്റെ വിചാരണ മെയ് അഞ്ചിലേക്ക് മാറ്റിവച്ചു.

