വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ആന്റണി വര്‍ഗീസ് ചിത്രത്തിന്റെ ഷൂട്ടിംഗ് വിവിധ ഇടങ്ങളിലായി പുരോഗമിക്കുകയാണ്.
കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന സിനിമ അഞ്ചുതെങ്ങ് സ്വദേശി അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആര്.ഡി.എക്സിന്റെ വന്‍ വിജയത്തിനു ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.
സിനിമയ്ക്ക് വേണ്ടി 20 അടിയോളം വലിപ്പമുള്ള ഒരു കൂറ്റന്‍ സ്രാവിനെ തന്നെ അണിയിറക്കാര് തയ്യാറാക്കി. കൊല്ലം കുരീപ്പുഴയില്‍ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു കൂറ്റന്‍ സെറ്റും നിര്‍മാതാക്കള്‍ ഒരുക്കിയിരുന്നു. ഓണം റിലീസ് ആണ് ലക്ഷ്യം. ആന്റണി വര്‍ഗീസിനെ നായകനാക്കി ഏറ്റവും വലിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്. ഏപ്രില്‍ ആദ്യവാരത്തോട് കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
അജിത് മാമ്പള്ളി, റോയലിന് റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്.
ആര്‍ഡിഎക്സ് പോലെ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. വിശാലമായ ക്യാന്‍വാസില്‍ ബിഗ് ബജറ്റില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിലെ പ്രമുഖ താരനിര ചിത്രത്തിനായി അണിനിരക്കും.ഛായാഗ്രഹണം ജിതിന് സ്റ്റാന്‍ സിലോസ്. കലാസംവിധാനം മനു ജഗത്. മേക്കപ്പ് അമല്‍ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈന്‍ നിസ്സാര്‍ അഹമ്മദ്. നിര്‍മാണ നിര്‍വഹണം ജാവേദ് ചെമ്പ്.
രാമേശ്വരം, കൊല്ലം, വര്‍ക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലും ചിത്രീകരണം നടത്തിയിരുന്നു.