Thursday, August 29, 2024
HomeAATINGALCITU മത്സ്യത്തൊഴിലാളി യൂണിയൻ കൺവൻഷനും അറിവോത്സവവും സംഘടിപ്പിച്ചു.

CITU മത്സ്യത്തൊഴിലാളി യൂണിയൻ കൺവൻഷനും അറിവോത്സവവും സംഘടിപ്പിച്ചു.

മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില കേന്ദ്ര സർക്കാർ കുറയ്ക്കണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സിഐറ്റിയു ) ആറ്റിങ്ങൽ ഏര്യാ കൺവെൻഷൻ ആവശ്യപ്പെട്ടു.
സബ്സിഡി മണ്ണെണ്ണ 102 രൂപയും സബ്സിസിഡി ഇല്ലാത്ത മണ്ണെണ്ണ 147 രൂപയുമാണ് വില.ഇതുമൂലം മത്സ്യ ബന്ധനത്തിനു പോകുവാൻ കഴിയാത്ത സ്ഥിതിയാണ്.കൺവെൻഷൻ മത്സ്യഫെഡ് ചെയർമാൻ റ്റി. മനോഹരൻ ഉദ്ഘാടനം ചെയ്തു.ആർ.ജറാൾഡ് അദ്ധ്യക്ഷത വഹിച്ചു.സഖാവ്. കിരൺ ജോസഫ് സ്വാഗതം ആശംസിച്ചു +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മത്സ്യ തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി.പയസും എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഞ്ചുതെങ്ങ് സുരേന്ദ്രനും അനുമോദിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണത്തിൻ്റെ ഉദ്ഘാടനം വി.ലൈജു നിർവഹിച്ചു സംസാരിച്ചു.എം.കെ.സുൾഫിക്കറെ പ്രസിഡൻ്റായും ജസ്റ്റിൻ ആൽബി, ജെ.ലോറൻസ്, ജോസ്‌ചാർളി , സോഫിയ, എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും ആർ.ജറാൾഡിനെ സെക്രട്ടറിയായും കിരൺ ജോസഫ്, സേവ്യർ ഈശോ എന്നിവരെ ജോ. സെക്രട്ടറിമാരായും ബോസ്‌കോയെ ട്രെഷറർറായും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES