കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പ്രയാണം തുടങ്ങി.
ശനിയാഴ്ച അതിര്‍ത്തിയായ കളിയിക്കാവിളയില്‍ യാത്ര പൂര്‍ത്തിയാക്കിയ പാറശ്ശാലയ്ക്കടുത്ത് ചെറുവാരക്കോണത്താണ് തങ്ങിയത്. പാറശ്ശാലയില്‍ നിന്നാണ് പദയാത്ര തുടങ്ങിയത്. രാഹുലിനെയും സംഘത്തെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തില്‍ നെല്‍ക്കതിരും ഇളനീരും നല്‍കി സ്വീകരിക്കും.
നെയ്യാറ്റിന്‍കര ഊരൂട്ടുകാലയില്‍ സ്വതന്ത്ര്യസമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ മാധവിമന്ദിരത്തില്‍ യാത്ര അവസാനിക്കും. തുടര്‍ന്ന് പരമ്ബരാഗത നെയ്ത്തുതൊഴിലാളികളുമായി സംവദിച്ച ശേഷം രാഹുല്‍ഗാന്ധി മാധവിമന്ദിരത്തിലെ ഗാന്ധിമ്യൂസിയം സന്ദര്‍ശിക്കും.
വൈകീട്ട് നിംസ് ആശുപത്രി വളപ്പില്‍ ഗാന്ധിയന്മരായ ഗോപിനാഥന്‍ നായരുടെയും കെ.ഇ. മാമന്റെയും സ്തൂപം രാഹുല്‍ അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് യാത്ര നേമത്ത് സമാപിക്കും. പിന്നീട് സെപ്റ്റംബര്‍ 12 തിങ്കളാഴ്ച രാവിലെ നേമത്ത് നിന്നാരംഭിക്കുന്ന പദയാത്ര പട്ടത്ത് സമാപിക്കും. സാംസ്‌കാരിക-സാമൂഹിക മേഖലയിലെ പ്രമുഖരുമായും ജവഹര്‍ ബാല്‍മഞ്ചിലെ വിദ്യാര്‍ഥികളുമായും രാഹുല്‍ഗാന്ധി സംവദിക്കും.

