ബീമാപ്പള്ളി ഉറൂസ് 24ന് കൊടിയേറി ജനുവരി നാലിന് സമാപിക്കും. ഉറൂസ് പ്രമാണിച്ച് ജനുവരി മൂന്നിന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും സമയബന്ധിതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്കി.
പ്രധാന ജംഗ്ഷനുകളിലും റോഡുകളിലും ബീമാപ്പള്ളിയിലേക്കുള്ള ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തിരുവനന്തപുരം കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷാകേന്ദ്രം തുറക്കും. പ്രത്യേക ആംബുലന്‍സ് സൗകര്യവുമുണ്ടാകും. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പൂവാര്‍, കിഴക്കേകോട്ട, തമ്ബാനൂര്‍ ഡിപ്പോകളില്‍ നിന്ന് കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും.
ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ കണ്ട്രോള് റൂം തുറക്കും. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനകളുമുണ്ടാവും.

