Monday, August 26, 2024
HomeANCHUTHENGUതീരദേശ മേഖലകളിലെ ബിജെപി കടന്നുകയറ്റം : മണിപ്പൂർ കലാപം അഞ്ചുതെങ്ങിലും ചർച്ചയാക്കാനൊരുങ്ങി എൽ.ഡി.എഫ്.

തീരദേശ മേഖലകളിലെ ബിജെപി കടന്നുകയറ്റം : മണിപ്പൂർ കലാപം അഞ്ചുതെങ്ങിലും ചർച്ചയാക്കാനൊരുങ്ങി എൽ.ഡി.എഫ്.

തീരദേശ മേഖലകളിലെ ബിജെപി കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ മണിപ്പൂർ കലാപം അഞ്ചുതെങ്ങിലും പ്രചാരണ ആയുധമാക്കി എൽഡിഎഫ്. മേഖലയിലെ ക്രൈസ്തവ വോട്ട്കൾ ലക്ഷ്യം വച്ചാണ് എൽഡിഎഫ് ന്റെ നീക്കം.

ഇതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾക്ക് സമീപത്തായി മണിപ്പൂർ വിഷയത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള നിരവധി ഫ്ലെക്സ് ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

അടുത്തിടെയായി, കേരളത്തിൽ ക്രൈസ്തവ സമുദായം ബിജെപിയോട് അടുക്കുന്നതായുള്ള സൂചനകൾ കണ്ടുതുടങ്ങിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മുന്നണിയുടെ ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES