Saturday, May 24, 2025
HomeANCHUTHENGUഅഞ്ചുതെങ്ങിൽ ബിജെപി വാർഡ്‌ വികസന നേതൃത്വ ശില്പശാല സംഘടിപ്പിച്ചു.

അഞ്ചുതെങ്ങിൽ ബിജെപി വാർഡ്‌ വികസന നേതൃത്വ ശില്പശാല സംഘടിപ്പിച്ചു.

അഞ്ചുതെങ്ങിൽ ബിജെപി വാർഡ്‌ വികസന നേതൃത്വ ശില്പശാല സംഘടിപ്പിച്ചു. ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ഇലകമൺ സതീശൻ നിർവഹിച്ചു.

ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ ആദ്യക്ഷനായി. ചടങ്ങിൽ സംസ്ഥാന സമിതി അംഗം ഭുവനേന്ദ്രൻ നായർ ശില്ലപ്പശാലയ്ക്ക്‌ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി എൻ എസ് സജു ചർച്ചകൾ നയിച്ചു.

ബിജെപി മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറി പൂവണത്തുംമൂട് മണികണ്ഠൻ, കടയ്ക്കാവൂർ അശോകൻ, വിജകുമാർ, ഉദയസിംഹൻ, അലോഷ്യസ്, ജോബോയ്, ലോറൻസ്, ഫ്രാൻസിസ്, സുനിലാൽ, സീനു സെൽവൻ, അനിൽകുമാർ, രമേശൻ മണി, രാജു വി, കേട്ടുപുര മൃണാൾ, ജോൺ സക്കറിയാസ് തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ശ്യാം ശർമ്മ സ്വാഗതയും, ബിജെപി നെടുങ്ങണ്ട വാർഡ് കമ്മറ്റി പ്രസിഡന്റ് സലീവ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES