Wednesday, August 28, 2024
HomeTHIRUVANANTHAPURAMരേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈൻ എൻഫോഴ്സസ്മെന്റ് പിടികൂടി.

രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈൻ എൻഫോഴ്സസ്മെന്റ് പിടികൂടി.

രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് രജിസ്ട്രേഷൻ ബോട്ട് പിടികൂടി. തുത്തൂർ സ്വദേശി ലാസറിന്റെ സഹായ മാതാ എന്ന ബോട്ടാണ് അടിമലത്തുറഭാഗത്ത് കടലിൽ മറൈൻ എൻഫോഴ്സസ്മെന്റ് പിടികൂടിയത്.

വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി ടി ജയന്തിയുടെ നിർദ്ദേശപ്രകാരം വിഴിഞ്ഞം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ദീപ, മറൈൻ എൻഫോഴ്സ്മെന്റ് സബ് ഇൻസ്പെക്ടർ ബി ദീപു, മറൈൻ എൻഫോഴ്സ്മെന്റ് സിപിഒ അജീഷ്കുമാർ ലൈഫ് ഗാർഡുമാരായ എം പനിയടിമ, സുരേഷ് റോബർട്ട്, എസ് പ്രദീപ് കുമാർ, കോസ്റ്റൽ സബ് ഇൻസ്പെക്ടർ എം ജോസ്, പൊലീസുകരായ മഹേഷ്, വാർഡൻ ശിലുവയ്യൻ എന്നിവരടങ്ങുന്ന സംഘമാണ് ബോട്ട് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES