Wednesday, August 28, 2024
HomeANCHUTHENGUവികസിത്‌ ഭാരത് സങ്കൽപ്പയാത്രയ്ക്ക് അഞ്ചുതെങ്ങിൽ സ്വീകരണം.

വികസിത്‌ ഭാരത് സങ്കൽപ്പയാത്രയ്ക്ക് അഞ്ചുതെങ്ങിൽ സ്വീകരണം.

വികസിത്‌ ഭാരത് സങ്കൽപ്പയാത്രയ്ക്ക് അഞ്ചുതെങ്ങിൽ സ്വീകരണം നൽകി. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തും എസ്ബിഐ കടക്കാവൂർ ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു പരിപാടി.

പരിപാടിയിൽ സ്വാഗതം എസ്.ബി.ഐ കടക്കാവൂർ ബ്രാഞ്ച് മാനേജർ ശ്രീകാന്തും , വക്കം എസ്. ബി.ഐ. ബ്രാഞ്ച് മാനേജർ ബിജു ഉദ്ഘാടനവും നിർവ്വഹിച്ചു.

കൂടാതെ, തപാൽ വകുപ്പിൽ നിന്നും, ബുനൈസ്, എ., എഫ്. എ.സി.ടി യിൽ നിന്നും സംഗീത, കൃഷി ബ്ലോക്ക്‌ ഫെസിലിറ്റേറ്റർ സൂര്യ കൃഷി ഡ്രോൺ കൺട്രോളർ ശ്യം. എസ്. മറ്റ് ഫെസിലിറ്റേറ്റർമാരായ നിസാമുദീൻ, അനൂപ്, കാർഷിക വിജ്ഞാൻ കേന്ദ്രത്തിൽ നിന്നും മഞ്ജു കടയ്ക്കാവുർ സുന്ദർ ഗ്യാസ് ഏജൻസി മാനേജർ ഷമ്മി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കൂടാതെ ഹിന്ദ് ലാബിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചതിനോടൊപ്പം, പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പ്രകാരം ഉള്ള സൗജന്യ ഗ്യാസ് കണക്ഷൻ വിതരണവും നടന്നു.

മണ്ഡലം നൂനപക്ഷ മോർച്ച പ്രസിഡന്റ്‌ എഡിസൺ പെൽസിവ്, കടക്കാവൂർ മണ്ഡലം ജനറൽ സെക്രട്ടറി എം. വിജയകുമാർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES