അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിന്പോയിസമുദ്രാതിർത്തിലംഘിച്ചെന്നാരോപിച്ച് ഇറാൻ ഗവൺമെന്റ് ജയിലിലാക്കിയി
അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾ മോചിതരായി.
അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ സാജു ജോർജ്, ടെന്നീസൻ, ഡിക്സൻ, ആരോഗ്യരാജ് സ്റ്റാൻലി പരവൂർ സ്വദേശികളായ ഷമീർ, ഷാഹുൽഹമീദ് ഉൾപ്പെടെയുള്ള 11 പേരാണ് ജയിൽമോചിതരായത്.
ഇക്കഴിഞ്ഞ ജൂൺ 18 നാണ് ബോട്ടുടമകൂടിയായ അബ്ദുൽ റഹ്മാൻ (അജ്മാൻ സ്വദേശി) ഉൾപ്പെടെ യുള്ളവർ മത്സ്യബന്ധനത്തിന് പോയത്. തുടർന്ന് 19 ന് അതിർത്തി ലംഘനത്തിന്റെ പേരിൽ ഇവർ ഇറാൻ ജയിലിലാകുകയായിരുന്നു.
തുടർന്ന് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഇറാനിലെ ഇന്ത്യൻ എംബസി നടത്തിയ ഇടപെടലുകളാണ് മത്സ്യത്തൊഴിലാളികളുടെ മോചനത്തിലേക്ക് നയിച്ചത്.
ജൂലായ് 31ന് ഇറാൻ ജയിലി ൽ നിന്ന് മോചിതരായെന്നും, എന്നാൽ ഇവരെ അജ്മാനിലേക്ക് തിരികെ എത്തികുവാൻ ഇനിയും ദിവടങ്ങൾ വേണ്ടി വന്നേക്കുമെന്നാണ് സൂചന.

