അഞ്ചുതെങ്ങ് മാമ്പള്ളിയിലെ വാഹനാപകടത്തിൽ ഒരു മരണം, ഒരാളുടെ നില അതീവ ഗുരുതരം.
ഇന്ന് വൈകിട്ട് 8:30 നായായിരുന്നു സംഭവം. ഇരുചക്രവാഹനവും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തുനിന്നും വർക്കലയിലേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനം മാമ്പള്ളി പള്ളിയ്ക്ക് സമീപം എതിർ ദിശയിൽനിന്നും വന്ന അഞ്ചുതെങ്ങ് സ്വദേശിയുടെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടസ്ഥലത്ത് വച്ച്തന്നെ ബൈക്ക് യാത്രികനായ ഒരാൾ മരണപ്പെട്ടതായാണ് വിവരം. കൂടെ ഉണ്ടായിരുന്ന ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്കൾ. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിക്കും പരുക്കുണ്ട് ഇവരെ മെഡിക്കൽ കോളേജ്, ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് മാറ്റി.
ടെക്നോ പാർക്ക് ജീവനക്കാരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം, ഇവർ പുതവർഷ ആഘോഷങ്ങളുടെ ഭാഗമായി വർക്കല ക്ലൈഫിലേക്ക് പോകുകയായിരുന്നു. ഇവർ കോഴിക്കോട്കൂ സ്വദേശികളാണെന്നാണ് വിവരം, അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കൂടുതൽ വരങ്ങൾ അറിവായിട്ടില്ല.


അഞ്ചുതെങ്ങ് പെരുമാതുറ തീരദേശ റോഡിൽ കൂടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഒരു മര്യാദയും പാലിക്കാതെയാണ് പോകുന്നത്….. പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെങ്കിൽ വലിയ വലിയ അപകടങ്ങളിൽ ഇനിയും ഈ റോഡിൽ ഉണ്ടാകുന്നതാണ്….