Sunday, September 1, 2024
HomeNATIONALഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്.

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്.

ഫെബ്രവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്.

പശു ഇന്ത്യന്‍ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്ന് അറിയിച്ചുകൊണ്ടാണ് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് നിര്‍ദേശം ഇറക്കിയിരിക്കുന്നത്.

ഗോമാതാവ് അമ്മയെ പോലെ പ്രകൃതിയെ സംരക്ഷിക്കുന്നുയെന്നും അതിനാല്‍ പശുവിനെ സ്നേഹിക്കുന്നവര്‍ ഫെബ്രുവരി 14ന് ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നാണ് മൃഗസംരക്ഷണ ബോര്‍ഡ് പ്രത്യേക സര്‍ക്കലുറിലൂടെ അറിയിച്ചിരിക്കുന്നത്.

പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം മൂലം വേദ കാലഘട്ടം മുതല്‍ ഉള്ള പാരമ്പര്യങ്ങള്‍ ഇല്ലാതാകുകയാണെന്നും അത് ഇന്ത്യയുടെ പൈതൃകത്തെ മറുന്നപോകാന്‍ ഇടയാക്കുന്നുയെന്നും സര്‍ക്കലുറില്‍ കുറ്റപ്പെടുത്തുന്നു. പശുവിനെ ആലിംഗനം ചെയ്യുന്നത് കൊണ്ട് മാനസികമായ സമൃദ്ധിക്ക് ഇടയാകും. അതുകൊണ്ട് ഗോമാതാവിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് ഫെബ്രവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഈ കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ബോര്‍ഡ് സര്‍ക്കുലര്‍ പുറത്ത് വിട്ടത്. സര്‍ക്കുലറിന് ഫിഷറീസ് മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES