Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ വ്യക്തിഗത ആനുകൂല്യങ്ങളിൽ തിരിമറി : അനർഹർക്ക് അനുകൂല്യം.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ വ്യക്തിഗത ആനുകൂല്യങ്ങളിൽ തിരിമറി : അനർഹർക്ക് അനുകൂല്യം.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ വ്യക്തിഗത ആനുകൂല്യങ്ങളിൽ വ്യാപക തിരിമറികൾ നടന്നതായ് ആക്ഷേപം. അനർഹർക്ക് വ്യാപകമായ് അനുകൂല്യങ്ങൾ നൽകുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വാർഡ് മൂന്ന് (കായിക്കര) ലാണ് വ്യക്തിഗത ആനുകൂല്യങ്ങൾ നൽകിയതിൽ വ്യാപക തിരിമറികൾ നടന്നതായ് പരാതി ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച തെളിവുകൾ സഹിതം അഞ്ചുതെങ്ങ് സ്വദേശിയായ വിവരവാകാശ പ്രവർത്തകൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന് പൊതുതാല്പര്യ ഹർജി സമർപ്പിച്ചു.

ജനറൽ വിഭാഗത്തിലെ വീട് മെയിൻറനൻസ് പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തിക്ക് ഗ്രാമപഞ്ചായത്തിലെ വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലെന്നും, വോട്ടർമാർക്ക് മാത്രമേ ഗ്രാമസഭയിൽ പങ്കെടുക്കാൻ അർഹതയുള്ളൂഎന്ന നിയമം നിലനിൽക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഒരു കുടുംബത്തിലെ രണ്ട്പേർക്ക് (ഭാര്യക്കും ഭർത്താവിനും) രണ്ട് അഡ്രസ്സിൽ വീട് മെയിൻറ്റൻസ്സിന് ഗുണഭോക്തൃ ലിസ്റ്റിൽ പേര് ഉൾപ്പെടുത്തിയതായും വിദേശത്ത് ജോലിയുള്ള വ്യക്തിക്ക് ഭവന പുനരുദ്ധാരണ പദ്ധതിയിൽ പേര് വന്നതായും പരാതിക്കാരൻ ആക്ഷേപിക്കുന്നു.

ഗ്രാമസഭകളെ നോക്കുത്തികളാക്കി രാഷ്ട്രീയ പാർട്ടികളുടെ അജണ്ടകളും വ്യക്തി താല്പര്യങ്ങളും നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ഇത്തരം അഴിമതികൾക്കെതിരെ ശക്തമായ നിയമ നടപടിയും കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടിയും ഉണ്ടാകണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES