Wednesday, August 28, 2024
HomeANCHUTHENGUചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറി പ്രവർത്തനരഹിതമായി മാസങ്ങൾ കഴിഞ്ഞും നടപടിയില്ല.

ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറി പ്രവർത്തനരഹിതമായി മാസങ്ങൾ കഴിഞ്ഞും നടപടിയില്ല.

ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറി പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ. തകരാർ പരിഹരിക്കാനോ പ്രവർത്തനക്ഷമമാക്കാനോ അധികൃതർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം.

ഇവിടത്തെ മോർച്ചറി ഒരുസമയം നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന സൗകര്യം ഉള്ളതാണ്. എന്നാൽ ശീതീകരണസംവിധാനം തകരാറിലായതോടെ മാസങ്ങളായി ഉപയോഗിക്കാൻ കഴിയുന്നില്ല.

ഇവിടെ എത്തിക്കുന്ന മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് തിരിച്ചയക്കുകയാണ്. പോസ്റ്റ്മോർട്ടം ആവശ്യമായി വരുന്ന, വൈകീട്ട് മൂന്നിനുശേഷം എത്തിക്കുന്ന മൃതദേഹങ്ങൾ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി തൊട്ടടുത്തദിവസം മാത്രം പോസ്റ്റ്മോർട്ടം നടപടികൾ നടത്തി വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES