ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ പരിപാലന പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ പി.സി നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കടയ്ക്കാവൂർ ഡിവിഷൻ മെമ്പർ രാധിക പ്രദീപ് സ്വാഗതം ആശംസിച്ചു.
ആയുർവേദത്തിന്റെ പ്രാധാന്യവും യോഗയും വയോജനങ്ങളിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ സ്മിത എസ് ശിവൻ ക്ലാസെടുത്തു. കൂടാതെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ആയൂർവേദ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ട് ചോദ്യോത്തര പംക്തിയും മരുന്ന് വിതരണവും നടന്നു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി. ശ്രീകല,പി. അജിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ചിറയിൻകീഴ് സിഡിപിഒ സിജി മജീദ് നന്ദിയും രേഖപ്പെടുത്തി.

